ഡ​ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് അമ്പിളി അന്തരിച്ചു

തി​രു​വ​ന​ന്ത​പു​രം: മലയാളം ഡബ്ബിംഗ് ആര്‍ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അമ്പിളി വട്ടിയൂർക്കാവിലെ വസതിയിൽ വെച്ചാണ് അന്തരിച്ചത്. ശവസംസ്‌കാരം വെ​ള്ളി‍​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​നു തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ല്‍ വെച്ച് നടക്കും.

ന​ടി​മാ​രാ​യ മോ​നി​ഷ,ശോ​ഭ​ന, മാ​തു, ശാ​ലി​നി, ജോ​മോ​ള്‍. പാ​ര്‍​വ​തി, വാ​ണി വി​ശ്വ​നാ​ഥ്, രം​ഭ തു​ട​ങ്ങിയ നിരവധി താരങ്ങൾക്കു ശബ്‌ദം നൽകിയിട്ടുണ്ട്. പഴയകാല ഡബ്ബിംഗ് ആര്‍ടിസ്റ്റായ പാല തങ്കം മാതാവാണ്.ഡബ്ബിംഗ് ആര്‍ടിസ്റ്റായ ചന്ദ്രമോഹനാണു ഭർത്താവ്.മ​ക്ക​ള്‍: വൃ​ന്ദ (എ​സ്ബി​ഐ), വി​ദ്യ (വി​ദ്യാ​ര്‍​ഥി​നി), മ​രു​മ​ക​ന്‍: അ​ര​വി​ന്ദ്.

Be the first to comment on "ഡ​ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് അമ്പിളി അന്തരിച്ചു"

Leave a comment

Your email address will not be published.


*