കെ.എം.ജോസഫ് ഇനി സുപ്രീം കോടതി ജഡ്‌ജി.

എട്ട് മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസും മലയാളിയുമായ കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്‌ജിയാക്കി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.

ഇത് സംബന്ധിച്ച നിയമ മന്ത്രാലയത്തിന്റെ വിജ്ഞാപനം വെള്ളിയാഴ്‌ച അര്‍ദ്ധാരാത്രിയോടെ പുറത്തിറങ്ങി. നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു.ഇതുകൂടാതെ കേരളാ ഹൈക്കോടതി ആക്‌ടിംഗ് ചീഫ് ജസ്‌റ്റിസായിരുന്ന ഋഷികേഷ് റോയിയെ കേരളാ ഹൈക്കോടതി ചീഫ് ജസ്‌റ്റിസായും നിയമിച്ചു.

Be the first to comment on "കെ.എം.ജോസഫ് ഇനി സുപ്രീം കോടതി ജഡ്‌ജി."

Leave a comment

Your email address will not be published.


*