കേന്ദ്ര സര്‍ക്കാരിനെതിരെയും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

കീഴാറ്റൂര്‍ ബൈപാസ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.കീഴാറ്റൂര്‍ സമരസമിതി നേതാക്കളുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ചര്‍‌ച്ച നടത്തിയത് ശരിയായില്ലെന്നും ഫെഡറല്‍ തത്ത്വങ്ങളുടെ ലംഘനമാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയുടെ തുടര്‍ച്ചയാണിതെന്നു പറഞ്ഞ മുഖ്യമന്ത്രി കേരളത്തിന്‍റെ പാതയ്ക്ക് പാരവയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും തുറന്നടിച്ചു.

എന്നാൽ ബദല്‍ സാധ്യതകള്‍ക്കായുള്ള പഠനത്തിന് പ്രത്യേക സാങ്കേതിക സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി അറിയിച്ചു. കീഴാറ്റൂര്‍ സമരത്തിന് നേതൃത്വം നല്‍കുന്ന വയല്‍കിളി കൂട്ടായ്മയുടെ പ്രവര്‍ത്തകരായ സുരേഷ് കീഴാറ്റൂറും നമ്പ്രാടത്ത് ജാനകിയുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനമുണ്ടായത്.

Be the first to comment on "കേന്ദ്ര സര്‍ക്കാരിനെതിരെയും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍."

Leave a comment

Your email address will not be published.


*