മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ ചേർന്ന അവലോകന യോഗം അവസാനിച്ചു.

പ്രളയക്കെടുതി വിലയിരുത്താനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ ചേർന്ന അവലോകന യോഗം അവസാനിച്ചു. 1000 കോടിയുടെ നഷ്ടം ഉണ്ടായെന്ന് യോഗം വിലയിരുത്തി. കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാലാണ് അവലോകനയോഗത്തില്‍ എടുത്ത പ്രധാന തീരുമാനം.

പാക്കേജ് പുനരുജ്ജീവിപ്പിക്കുന്നതിനായി കേന്ദ്രത്തോട് സഹായം ആവശ്യപ്പെടും.കുട്ടനാട് പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് സഹകരണ മേഖലയില്‍ പ്രത്യേക വായ്പാ പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അവലോകന യോഗത്തിനുശേഷം കുട്ടനാട് സന്ദര്‍ശിക്കാതെയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയത്. കുട്ടനാട് സന്ദര്‍ശിക്കാത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാനോ അലലോകന യോഗത്തിലെടുത്ത തീരുമാനങ്ങള്‍ മാധ്യമങ്ങളോട് പറയാനോ അദ്ദേഹം തയ്യാറായില്ല.

Be the first to comment on "മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ ചേർന്ന അവലോകന യോഗം അവസാനിച്ചു."

Leave a comment

Your email address will not be published.


*