വള്ളംകളിയുടെ മറവിൽ സ്വകാര്യ റിസോർട്ടിന്റെ പകൽകൊള്ള.

ആലപ്പുഴ:നെഹ്‌റു ട്രോഫി വള്ളം കളിയുടെ മറവിൽ സ്വകാര്യ റിസോർട്ടിന്റെ പകൽകൊള്ള. രണ്ടുകോടി രൂപ മുടക്കി സർക്കാർ സംഘടിപ്പിക്കുന്ന നെഹ്‌റു ട്രോഫി വള്ളക്കളി കാണാൻ ഗാലറികൾ കെട്ടി ടിക്കറ്റ് വെച്ചാണ് സ്വകാര്യ റിസോർട്ട് വള്ളംകളി കാണാൻ അവസരം ഒരുക്കുന്നത്.

3000 മുതൽ 3500 രൂപ വരെയാണ് ടിക്കറ്റിനു ഈടാക്കുന്നത്.രണ്ടു നിലകളിലായാണ് റിസോർട്ടിൽ ഗാലറികൾ സജ്ജമാക്കിയിരിക്കുന്നത്. റിസോർട്ടിൽ വരുന്നവർക്ക് വള്ളംകളി കാണുന്നതിന് അവസരമൊരുക്കാൻ റിസോർട്ടിന് അധികാരമുണ്ട്.

എന്നാൽ ടിക്കറ്റ് വെച്ച് വള്ളംകളി കാണിക്കുന്നതിന് സംഘാടകർക്ക്‌ മാത്രമേ അധികാരമുള്ളൂ എന്നും സംഭവത്തെ കുറിച്ചന്വേഷിക്കാൻ നിർദേശം നൽകിയതായും ജില്ലാ കളക്ടർ കൃഷ്ണതേജ് പറഞ്ഞു.

Be the first to comment on "വള്ളംകളിയുടെ മറവിൽ സ്വകാര്യ റിസോർട്ടിന്റെ പകൽകൊള്ള."

Leave a comment

Your email address will not be published.


*