ഇന്ന് അർദ്ധരാത്രി മുതൽ മോട്ടോർ വാഹന പണിമുടക്ക്

കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വാഹന നയങ്ങളിൽ പ്രതിഷേധിച്ചു ഇന്ന് അർദ്ധരാത്രി മുതൽ മോട്ടോർ വാഹന പണിമുടക്കാരംഭിക്കും. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക് നടത്തുന്നത്.

ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസ്സുകള്‍, ഓട്ടോ, ടാക്‌സി, ചരക്ക് വാഹനങ്ങള്‍, കെഎസ്‌ആര്‍ടിസി എന്നിവയടക്കം വാഹനപണിമുടക്കില്‍ പങ്കെടുക്കും.

Be the first to comment on "ഇന്ന് അർദ്ധരാത്രി മുതൽ മോട്ടോർ വാഹന പണിമുടക്ക്"

Leave a comment

Your email address will not be published.


*