കലൈഞ്ചറുടെ ആരോഗ്യനില അതീവ ഗുരുതരം

ചെന്നൈ:ഡിഎംകെ നേതാവ് എം കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നു.കഴിഞ്ഞ പത്തുദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് കരുണാനിധി.

ദേശീയ നേതാക്കളടക്കം ചെന്നൈയിലെ കാവേരി ആശുപത്രിയിൽ അദ്ദേഹത്തെ സന്ദര്ശിക്കാനെത്തിയിരുന്നു. ഇന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.കനത്ത സുരക്ഷയിലാണ് കാവേരി ആശുപത്രിയും പരിസരവും.

Be the first to comment on "കലൈഞ്ചറുടെ ആരോഗ്യനില അതീവ ഗുരുതരം"

Leave a comment

Your email address will not be published.


*