ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വ്യാജം എന്ന് ഗാംഗുലി.

കൊല്‍ക്കത്ത: ഇന്‍സ്റ്റാഗ്രാമില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ വിമര്‍ശിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ട് അക്കൗണ്ട് തന്റെയല്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.

ആ അക്കൗണ്ടില്‍ പ്രജരിക്കുന്ന പോസ്റ്റുകള്‍ തന്റെ അഭിപ്രായമാണെന്ന് കരുതി ആരാധകര്‍ തെറ്റിദ്ധിരിക്കുകയാണെന്നും ഗാംഗുലി ട്വീറ്ററില്‍ കുറിച്ചു.

പരസ്യമായി ഗാംഗുലി ഇതിനെക്കുറിച്ച്‌ പ്രതികരിച്ചതോടെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അക്കൗണ്ട് അപ്രത്യക്ഷമായി.

Be the first to comment on "ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വ്യാജം എന്ന് ഗാംഗുലി."

Leave a comment

Your email address will not be published.


*