ഉരുട്ടിക്കൊല; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് പൊലീസുകാരെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്തു.

തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജില്ലാ ക്രൈംറെക്കാര്‍ഡ്‌സ് ബ്യൂറോയില്‍ ഗ്രേഡ് എഎസ്‌ഐയായ കെ. ജിതകുമാര്‍, തിരുവനന്തപുരം സിറ്റി നര്‍കോട്ടിക് സെല്ലില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ എസ്.വി.ശ്രീകുമാര്‍ എന്നിവരെയാണു സര്‍വീസില്‍നിന്നു നീക്കം ചെയ്തത്.

തിരുവനന്തപുരം പ്രത്യേക സി ബി ഐ കോടതി ജഡ്ജി ജെ നാസറാണ് വധശിക്ഷ വിധിച്ചത്. കേസിലെ മറ്റു പ്രതികളായ മൂന്നു പൊലീസുകാര്‍ക്ക് മൂന്നുവര്‍ഷം വീതം തടവും വിധിച്ചിരുന്നു. അഞ്ചു മുതല്‍ ഏഴു വരെ പ്രതികളായ ഡിവൈഎസ്പി അജിത് കുമാര്‍, മുന്‍ എസ് പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവര്‍ക്കെതിരെ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, കൃത്രിമരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞിരുന്നു. ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ 13 വര്‍ഷത്തിനു ശേഷമാണു വിധി.

Be the first to comment on "ഉരുട്ടിക്കൊല; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് പൊലീസുകാരെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്തു."

Leave a comment

Your email address will not be published.


*