സം​ഘ​ട​ന പി​ന്തു​ണ​ച്ചി​ല്ലെ​ങ്കി​ല്‍ രാ​ജി;മോ​ഹ​ന്‍​ലാ​ല്‍.

കൊ​ച്ചി: സം​ഘ​ട​ന​യി​ല്‍​നി​ന്നു പി​ന്തു​ണ കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌ ആ​ലോ​ചി​ക്കു​മെ​ന്നു താ​ര​സം​ഘ​ട​ന​യാ​യ എ​എം​എം​എ യു​ടെ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​ലാ​ല്‍.എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യോ​ടെ മു​ന്നോ​ട്ടു പോ​കാ​നാ​ണ് ശ്ര​മ​മെ​ന്നും കൊ​ച്ചി​യി​ല്‍ ചേ​ര്‍​ന്ന സം​ഘ​ട​ന​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​തൊ​രു അം​ഗ​ത്തി​നും അ​വ​രു​ടെ ആ​ശ​യ​ങ്ങ​ള്‍ പ​ങ്ക​വ​യ്ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ അം​ഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ നേ​രി​ട്ടോ ഒ​രു വോ​ട്ടിം​ഗ് മു​ഖേ​ന​യോ പ​റ​യാ​നു​ള്ള സ​ന്ദ​ര്‍​ഭം ഒ​രു​ക്കും. പു​റ​ത്തു​നി​ന്നു​ള്ള റി​ട്ട. ജ​ഡ്ജി​യെ ഉ​ള്‍​പ്പെ​ടു​ത്തി അ​വ​രു​ടെ നി​യ​മോ​പ​ദേ​ശ​ങ്ങ​ള്‍ നേ​ടി സ്ഥി​ര​മാ​യൊ​രു ഡി​സി​പ്ലി​ന​റി ക​മ്മി​റ്റി രൂ​പ​വ​ത്ക്ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌ ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Be the first to comment on "സം​ഘ​ട​ന പി​ന്തു​ണ​ച്ചി​ല്ലെ​ങ്കി​ല്‍ രാ​ജി;മോ​ഹ​ന്‍​ലാ​ല്‍."

Leave a comment

Your email address will not be published.


*