ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി.

ആരാധകരുടെ സ്‌നേഹാരവരങ്ങളുടെ നിറവിൽ ഇന്ദ്രന്‍സ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്നും ഏറ്റുവാങ്ങി.’കണ്ണില്‍ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ’ സമ്മതിക്കണം എന്ന് ഇന്ദ്രന്‍സിന്റെ ഡയലോഗ് നിറഞ്ഞചിരിയോടെയും കൈയ്യടിയോടെയുമാണ് സദസ് സ്വീകരിച്ചത്. ആളൊരുക്കം ചിത്രത്തിലെ പപ്പുപിഷാരടിയെ അനശ്വരമാക്കിയാണ് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

Be the first to comment on "ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി."

Leave a comment

Your email address will not be published.


*