ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വിവാദങ്ങള്‍ക്കു മറുപടിയുമായി മോഹന്‍ലാല്‍.

തിരുവനന്തപുരത്ത് കനകക്കുന്നില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നടന്ന ചടങ്ങിലാണ് മോഹൻലാലിന്റെ വിവാദങ്ങൾക്കുള്ള മറുപടി നൽകിയത്.

കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നത് കാണുക എന്നത് എന്റെ അവകാശമാണ്. ഇവിടേക്കു വരാന്‍ ആരും തന്നെ ക്ഷണിക്കേണ്ടതില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അവാര്‍ഡ് ദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ചതിനെ എതിര്‍ത്ത് ഒരു വിഭാഗം അവാര്‍ഡ് ജേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും എതിര്‍ത്തിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് പരോക്ഷമായ മറുപടി.

Be the first to comment on "ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വിവാദങ്ങള്‍ക്കു മറുപടിയുമായി മോഹന്‍ലാല്‍."

Leave a comment

Your email address will not be published.


*