സാമൂഹ്യ പെന്‍ഷന്‍ വിതരണം നാളെ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.

സാമൂഹ്യ പെന്‍ഷന്‍ വിതരണം നാളെ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സഹകരണ സംഘങ്ങള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണമാണ് ആദ്യം ആരംഭിക്കുകയെന്നും ചിങ്ങപ്പുലരിയാകുമ്പോള്‍ വിവിധ ക്ഷേമ ആനുകൂല്യങ്ങളും ശമ്പളവും പെന്‍ഷനുമെല്ലാം ജനങ്ങളില്‍ എത്തിത്തുടങ്ങുമെന്നും ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും അര്‍ഹമായ സാമ്പത്തിക സഹായങ്ങള്‍ ഒന്നൊന്നായി ധനകാര്യ വകുപ്പ് റിലീസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. ധനമന്ത്രി ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി.

വിവിധ പെന്‍ഷന്‍കാര്‍ക്ക് 1,000 രൂപ നിരക്കില്‍ പ്രത്യേക ഉത്സവബത്ത നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന അഡ്വാന്‍സ് 15,000 രൂപയായിരിക്കും. പാര്‍ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍, എന്‍.എം.ആര്‍, സി.എല്‍.ആര്‍, സീസണല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് 5,000 രൂപ വരെ അഡ്വാന്‍സ് ലഭിക്കും.

ആഗസ്റ്റ് 17, 18, 20, 21 തീയതികളിലായി സര്‍ക്കാര്‍ ജീവനക്കാരുടെ ആഗസ്റ്റ് മാസത്തിലെ ശമ്പളവും വിരമിച്ചവര്‍ക്കുള്ള പെന്‍ഷനും മുന്‍കൂറായി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Be the first to comment on "സാമൂഹ്യ പെന്‍ഷന്‍ വിതരണം നാളെ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്."

Leave a comment

Your email address will not be published.


*