ഇടുക്കി ഡാം തുറന്നു.

ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ തുറന്നു.ഷട്ടർ ഇന്ന് അടക്കില്ല.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399 .40 അടിയാണ് ഉയർന്നത്. ഷട്ടർ തുറന്നിട്ടും ജലനിരപ്പ് താഴുന്നില്ല ഇതിനെ തുടർന്നാനാണ് ഷട്ടർ അടക്കണ്ട എന്ന തീരുമാനത്തിൽ എത്തിയത്.

നാളെ കൂടുതൽ ഷട്ടറുകൾ തുറന്നേക്കുമെന്നാണ് അധികൃതർ പറയുന്നത്.ആദ്യമായി ഇടുക്കി ഡാംതുറന്നത് 1981 ലാണ്.ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട് പ്രെഖ്യാപിച്ചു.നദി തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് സർക്കാർ നിർദേശിച്ചു.

ദുരിതബാധിത മേഖലകളിലേക്ക് പാങ്ങോട് നിന്ന് കരസേനയുടെ ഒരു ബറ്റാലിയൻ പുറപ്പെട്ടിട്ടുണ്ട്.എയർ ഫോഴ്‌സിന്റെ രണ്ടു വിമാനങ്ങളും വായനാട്ടിലെത്തും. മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 22 ആയി.

Be the first to comment on "ഇടുക്കി ഡാം തുറന്നു."

Leave a comment

Your email address will not be published.


*