താമരശ്ശേരി ചുരത്തില്‍ വിള്ളല്‍.

ശക്തമായ മഴയില്‍ താമരശ്ശേരി ചുരത്തില്‍ വിള്ളല്‍ . ചുരത്തിലെ നാലാം വളവിലാണ് വിള്ളല്‍. അതിശക്തമായ മഴയെ തുടര്‍ന്ന് ഇന്നലെ ഭാഗികമായി താമരശ്ശേരി ചുരത്തിലും കുറ്റ്യാടി ചുരത്തിലും ഗതാഗതം പുനസ്ഥാപിച്ചിരുന്നു.

രാവിലെ മുതല്‍ കെ എസ് ആര്‍ ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്തിയിരുവെങ്കിലും ഉച്ചയോടെയാണ് ചുരത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. അതേസമയം, വയനാട് ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ജില്ലയില്‍ ഇന്നലെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് നിലനില്‍ക്കുകയാണ്. ജനങ്ങളോട് അതീവ സുരക്ഷ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്. വെള്ളം കയറാന്‍ സാധ്യതയുള്ള മേഖലകളില്‍ ആളുകള്‍ മാറി താമസിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Be the first to comment on "താമരശ്ശേരി ചുരത്തില്‍ വിള്ളല്‍."

Leave a comment

Your email address will not be published.


*