നാളെ കര്‍ക്കിടക വാവ് ബലിതര്‍പ്പണം.

പിതൃക്കളുടെ മോക്ഷത്തിനായി നാളെ കര്‍ക്കിടക വാവ് ബലിതര്‍പ്പണം നടക്കും.ആലുവ മണപ്പുറവും ക്ഷേത്രവും വെള്ളത്തിനടിയിലായ സാഹചര്യത്തില്‍ നാളെ നടക്കുന്ന കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് മണപ്പുറം റോഡില്‍ സൗകര്യം ഒരുക്കാന്‍ ധാരണയായി.

കൂടാതെ കര്‍ക്കിടക വാവ് ബലിയോടനുബന്ധിച്ച്‌ ഓഗസ്റ്റ് 10 രാത്രി മുതൽ ഓഗസ്റ്റ് 11 ഉച്ചയ്ക്ക് 11 മണി വരെ ഡ്രൈ ഡേയായി ജില്ലാ കളക്റ്റര്‍ ഉത്തരവിട്ടു. ഓഗസ്റ്റ് 11ന് പുലര്‍ച്ചെ ബലിദര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും.

കനത്ത മഴയെ തുടര്‍ന്ന് ഭൂരിഭാഗം പുഴകളിലും വെള്ളം ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്. കര്‍ക്കിടക വാവ് പ്രമാണിച്ച് ബലിതര്‍പ്പണത്തിന് ധാരാളം ആളുകള്‍ സ്‌നാനഘട്ടങ്ങളില്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങളും ബന്ധപ്പെട്ടവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Be the first to comment on "നാളെ കര്‍ക്കിടക വാവ് ബലിതര്‍പ്പണം."

Leave a comment

Your email address will not be published.


*