കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായ ഹസ്തവുമായി തമിഴ് സിനിമ താരങ്ങളായ സൂര്യയും കാര്‍ത്തിയും.

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായ ഹസ്തവുമായി തമിഴ് സിനിമ താരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരുവരും ചേര്‍ന്ന് 25 ലക്ഷം രൂപ സംഭാവന ചെയ്യും.

നേരത്തെ തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകള്‍ കേരളത്തിന് സാമ്ബത്തിക സഹായം വാഗ്ദാനം നല്‍കിയിരുന്നു. നേരത്തെ നടന്‍മാരായ നിവിന്‍ പോളിയും മമ്മൂട്ടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്‌മെന്ന് അഭ്യര്‍ഥിച്ച്‌ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.

കൂടാതെ മോഹന്‍ലാല്‍, ജയറാം നടിമാരായ മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, രമ്യാ നമ്ബീശന്‍, ശോഭന എന്നിവരും സഹായഭ്യര്‍ഥനയുമായി രംഗത്ത് വന്നിട്ടുണ്ട്.

Be the first to comment on "കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായ ഹസ്തവുമായി തമിഴ് സിനിമ താരങ്ങളായ സൂര്യയും കാര്‍ത്തിയും."

Leave a comment

Your email address will not be published.


*