ഫേസ്ബുക്കിലൂടെ പ്രശസ്തനായ ആക്കിലപ്പറമ്ബന്‍ എക്സൈസ് പിടിയിലായി.

ഫേസ്ബുക്കിലൂടെ പ്രശസ്തനായ ആക്കിലപ്പറമ്ബന്‍ (നസീഫ് അഷ്‌റഫ് 25) പി.പി. നവാസ് (24) എന്നിവരാണ് എക്സൈസ് പിടിയിലായി.മയക്കുമരുന്ന് കടത്തുന്നതിനിടെയായിരുന്നു ഇരുവരും പിടിയിലായത്.

ആലുവ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഇ.കെ. റെജിമോന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.ആലുവ പറവൂര്‍ കവലയില്‍ നിന്ന് പിടികൂടിയ ഇവരുടെ പക്കല്‍ നിന്നും 2.5 ലക്ഷം രൂപ വിലമതിക്കുന്ന 220 ഗ്രാം ഹാഷിഷ് എക്സൈസ് പിടിച്ചെടുത്തു.

ഓണം സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച്‌ ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ എ.എസ്. രഞ്ജിത്തിന്റെ നിര്‍ദേശാനുസരണം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാക്കള്‍ കുടുങ്ങിയത്.

ബംഗളൂരുവില്‍ നിന്നും വാങ്ങിയ മയക്കുമരുന്ന് ഇടനിലക്കാരന് കൈമാറാന്‍ കൊണ്ട് പോകുന്ന വഴിയാണ് പിടിയിലായത്. പ്രതികളെ ആലുവ കോടതിയില്‍ ഹാജരാക്കി.

Be the first to comment on "ഫേസ്ബുക്കിലൂടെ പ്രശസ്തനായ ആക്കിലപ്പറമ്ബന്‍ എക്സൈസ് പിടിയിലായി."

Leave a comment

Your email address will not be published.


*