ഹരിനാരായണന്‍ അന്തരിച്ചു.

പ്രശസ്ത സംഗീതജ്ഞനും തബല വിദ്വാനുമായ ഹരിനാരായണന്‍ അന്തരിച്ചു.55 വയസായിരുന്നു. ബേപ്പൂരിലെ സ്വകാര്യ ആശുപത്രിയിലാരുന്നു അന്ത്യം.

അസുഖങ്ങളെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ഏഴാം ക്ലാസ് മുതല്‍ മൃദംഗം അഭ്യസിച്ച ഹരിനാരായണന്‍ ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളില്‍ സോളോ പെര്‍ഫോമന്‍സ് അവതരിപ്പിച്ചിട്ടുണ്ട്.

ജോണ്‍ അബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തിലൂടെയാണ് ഹരിനാരായണന്റെ സിനിമയിലെ അരങ്ങേറ്റം.നീലാകാശം പച്ചക്കടല്‍ചുവന്ന ഭൂമി, മസാല റിപ്പബ്ലിക്, ചാര്‍ലി, കിസ്‌മത് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ജോണ്‍ അബ്രഹാമിന്റെ അടുത്ത സുഹൃത്തായിരുന്നു.

Be the first to comment on "ഹരിനാരായണന്‍ അന്തരിച്ചു."

Leave a comment

Your email address will not be published.


*