കേരളത്തിലെ സ്ഥിതി ഗുരുതരമെന്ന് രാജ്‌നാഥ് സിങ്.

കേരളത്തിലെ മഴക്കെടുതി ഗുരുതരമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ദുരിതം നേരിടുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവിധ സഹായങ്ങളുണ്ടാകുമെന്നും സംസ്ഥാനത്തെ പ്രളയക്കെടുതികള്‍ നേരിട്ട് വിലയിരുത്തിയശേഷമാം ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ്‌ കണ്ണന്താനം, മന്ത്രിമാര്‍, മറ്റ്‌ ജനപ്രതിനിധികള്‍ എന്നിവരോടൊപ്പമാണ്‌ അദ്ദേഹം ക്യാമ്ബ്‌ സന്ദര്‍ശിച്ചത്‌.സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും കേരളത്തിനുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

പകല്‍ 12.30ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നെടുമ്ബാശേരി വിമാനത്താവളത്തിലിറങ്ങിയ കേന്ദ്ര ആഭ്യന്തരമന്ത്രിയെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്നാഥ് ബെഹ്റ, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്‌ കുര്യന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള , ഐ.ജി. വിജയ് സാക്കറെ, റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ടാര്‍മാര്‍ക്കില്‍ മന്ത്രിയെ സ്വീകരിച്ചു.

മഴക്കെടുതിക്കു ശേഷം ദുരിതാശ്വാസ ക്യാമ്ബില്‍ നിന്ന്‌ വീട്ടിലേക്ക്‌ തിരിച്ചു പോകുമ്ബോള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ അറിയിച്ചവരോട്‌ സര്‍ക്കാര്‍ ദുരിതബാധിതര്‍ക്കൊപ്പമുണ്ടെന്നും ഒറ്റക്കെട്ടായി നേിരടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

Be the first to comment on "കേരളത്തിലെ സ്ഥിതി ഗുരുതരമെന്ന് രാജ്‌നാഥ് സിങ്."

Leave a comment

Your email address will not be published.


*