ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ നാളെ.

ഇ പി ജയരാജന്‍ നാളെ രാവിലെ പത്തിന്‌ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് ഇക്കാര്യം അംഗീകരിച്ചത്.

സി.പി.ഐയ്ക്ക് കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നല്‍കാനും യോഗം തീരുമാനിച്ചു.ചീഫ് വിപ്പ് ആരായിരിക്കണമെന്ന് സി.പി. ഐ 20 ന് ചേരുന്ന എക്‌സിക്യൂട്ടീവിലാണ് തീരുമാനിക്കുക.വ്യവസായ മന്ത്രിയായി തന്നെയാണ് ജയരാജന്‍ മന്ത്രിസഭയിലേക്ക് എത്തുന്നത്.

നാളെ രാവിലെ 10ന് രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

Be the first to comment on "ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ നാളെ."

Leave a comment

Your email address will not be published.


*