വിദ്യാഭ്യാസ ഡയറക്ടറിന്റെ പേരിൽ സോഷ്യല്‍ മീഡിയകളില്‍ വ്യാജവാര്‍ത്ത.

മഴക്കെടുതി കാരണം അവധി നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ മാസം 24, 25, 26  എന്നീ ദിവസങ്ങളില്‍ മാത്രമേ ഓണാവധി ഉണ്ടായിരിക്കുകയുള്ളൂവെന്ന് വിദ്യാഭ്യാസ  ഡയറക്ടര്‍ അറിയിച്ചു എന്ന വ്യാജവാര്‍ത്തയാണ് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നത്.

വിദ്യാഭ്യാസ ഡയറക്ടറുടേതെന്ന പേരിലാണ് സോഷ്യല്‍ മീഡിയകളില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നത്.ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് സൈബര്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് അറിയിച്ചു.

Be the first to comment on "വിദ്യാഭ്യാസ ഡയറക്ടറിന്റെ പേരിൽ സോഷ്യല്‍ മീഡിയകളില്‍ വ്യാജവാര്‍ത്ത."

Leave a comment

Your email address will not be published.


*