ഇപി ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ വ്യവസായ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ രാവിലെ പത്തിന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയ ജയരാജനെ മന്ത്രിമാരെല്ലാം അഭിനന്ദിച്ചു.

അതേസമയം ധാര്‍മിക പ്രശ്നം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, മന്ത്രിമാരായ എ സി മൊയ്തീന്‍, വിഎസ് സുനില്‍കുമാര്‍, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, സി ദിവാകരന്‍ മറ്റ് മുതിര്‍ന്ന നേതാക്കള്‍ എംഎല്‍എമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Be the first to comment on "ഇപി ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു."

Leave a comment

Your email address will not be published.


*