ജലന്ധര്‍ ബിഷപ്പിനെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീയുടെ പരാതിയിന്‍മേല്‍ അന്വേഷണസംഘം ജലന്ധര്‍ ബിഷപ്പിനെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തു.തെളിവ് ശേഖരണം പൂര്‍ത്തിയായാല്‍ മാത്രമെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന സൂചനയാണ് അന്വേഷണസംഘം നല്‍കിയത്.

ആവശ്യമെങ്കില്‍ വീണ്ടും ജലന്ധറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്തേക്കും.പരാതിയുമായി ബന്ധപ്പെട്ട മൊഴികളില്‍ വൈരുദ്ധം ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.കന്യാസ്ത്രീ പീഡനം നടന്നുവെന്ന് പറയുന്ന തീയതികളില്‍ താന്‍ കുറവിലങ്ങാട്ടില്ലായിരുന്നു എന്ന വാദത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് ബിഷപ്പ്.

വിശ്വാസികളുടെ വന്‍ പ്രതിഷേധത്തിനിടെയാണ് ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ബിഷപ്പിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു. നിരവധി മാധ്യമപ്ര‍വര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഒരു സംഘം മാധ്യമപ്രവര്‍ത്തകരെ ബിഷപ്പ് ഹൗസിനുള്ളില്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തതും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.ബിഷപ്പ് അന്വേഷണത്തോട് സഹകരിച്ചെന്നും ഡിവൈ.എസ്.പി സുഭാഷ് പറഞ്ഞു. ബിഷപ്പിന്റെ മൊബൈല്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധന നടത്തും.

Be the first to comment on "ജലന്ധര്‍ ബിഷപ്പിനെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തു."

Leave a comment

Your email address will not be published.


*