നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.

നടിയെ ആക്രമിച്ച കേസില്‍ ആക്രമണ ദൃശ്യങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.മൊബൈല്‍ ദൃശ്യങ്ങള്‍ കൈമാറണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. ഇതു സംബന്ധിച്ച് വിവിധ കോടതികളിലായി ദിലീപ് 11 ഹര്‍ജികള്‍ നല്‍കിയിരുന്നു.

ദൃശ്യങ്ങള്‍ നല്‍കിയാല്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.പ്രധാന പ്രതി സുനില്‍ കുമാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കൈമാറണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.സമാന ആവശ്യം ദിലീപ് നേരത്തെ സെഷന്‍സ് കോടതിയിലും ഉന്നയിച്ചിരുന്നു.

സെഷന്‍സ് കോടതി ആവശ്യം തള്ളിയതോടെയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.വിചാരണ തടസപ്പെടുത്താനാണ് ദിലീപ് നിരന്തരം പല ഹര്‍ജികളുമായി കോടതികളെ സമീപിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ നേരത്തെ ആരോപിച്ചിരുന്നു.

Be the first to comment on "നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി."

Leave a comment

Your email address will not be published.


*