കത്തുകള്‍ പൂഴ്ത്തിവെച്ച പോസ്റ്റല്‍ ഉദ്യോഗസ്ഥനെ സസ്പന്റ് ചെയ്തു.

പത്ത് വര്‍ഷമായി തപാല്‍ ഓഫിസില്‍ വന്ന കത്തുകള്‍ വിലാസക്കാര്‍ക്ക് നല്‍കാതെ പൂഴ്ത്തിവെച്ച പോസ്റ്റല്‍ ഉദ്യോഗസ്ഥനെ സസ്പന്റ് ചെയ്തു.ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ഒദംഗ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റര്‍ ജഗനാഥ് പുഷനെയാണ് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്.

ഇക്കാലയളവില്‍ ഏതാണ്ട് ആയിരത്തിലധികം കത്തുകളും പാഴ്സലുകളുമാണ് ഇദ്ദേഹം മുക്കിയത്. പത്തു വര്‍ഷം കത്ത് മുക്കിയിട്ടും ഇത് ഇപ്പോള്‍ മാത്രമാണ് കണ്ടെത്താനായത്.2008 മുതല്‍ 2017 വരെ തീയതി കുറിച്ചിരുക്കുന്ന കത്തുകളാണ് വിതരണം ചെയ്യപ്പെടാത്ത നിലയില്‍ കണ്ടെത്തിയിട്ടുള്ളത്.

സര്‍ക്കാര്‍ ഉത്തരവുകള്‍, പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍, ജോലി സ്വീകിരിക്കാനവാശ്യപ്പെട്ടുകൊണ്ടുള്ള കോള്‍ ലെറ്ററുകള്‍ സര്‍വ്വകലാശാലാ അറിയിപ്പുകള്‍ തുടങ്ങിയവയെല്ലാം വിതരണം ചെയ്യപ്പെടാത്തവയിലുണ്ട്. എന്നാല്‍ എന്തുകൊണ്ട് ഉരുപ്പടികള്‍ വിലാസക്കാരന് കൈമാറിയില്ല എന്നുള്ളതിനെ കുറിച്ച്‌ പ്രതിയായ പുഷനോ പോസ്റ്റ്ല്‍ സൂപ്രണ്ടോ പ്രതികരിച്ചില്ല.

Be the first to comment on "കത്തുകള്‍ പൂഴ്ത്തിവെച്ച പോസ്റ്റല്‍ ഉദ്യോഗസ്ഥനെ സസ്പന്റ് ചെയ്തു."

Leave a comment

Your email address will not be published.


*