കവി ചെമ്മനം ചാക്കോ (92) അന്തരിച്ചു . വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളായി വിശ്രമജീവിത്തിലായിരുന്നു അദ്ദേഹം. കൊച്ചിയില്‍ രാത്രി 11.50 ഓടെയായിരുന്നു അന്ത്യം.മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്സ് ബിരുദം നേടി.
പിറവം സന്റെ് ജോസഫ്സ് ഹൈസ്കൂള്‍, പാളയംകോട്ട സന്റെ് ജോണ്‍സ് കോളജ്, തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളജ്, കേരള സര്‍വകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളില്‍ അധ്യാപകനായും 1968 മുതല്‍ 1986 വരെ കേരള സര്‍വകലാശാല പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനമനുഷ്ഠിച്ചു.
1946-ല്‍ ചക്രവാളം മാസികയില്‍ ‘പ്രവചനം’ എന്ന കവിതയാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. 1947-ല്‍ പ്രസിദ്ധീകരിച്ച ‘വിളംബരം’ എന്ന കവിതാസമാഹാരമാണ് ആദ്യപുസ്തകം. 1965-ല്‍ പ്രസിദ്ധീകരിച്ച ‘ഉള്‍പ്പാര്‍ട്ടി യുദ്ധം’ എന്ന കവിതയിലൂടെ വിമര്‍ശഹാസ്യ സാഹിത്യത്തിലേയ്ക്ക് ചുവടുവച്ചു.
കുഞ്ചന്‍ നമ്ബ്യാര്‍ കവിതാപുരസ്കാരം, മഹാകവി ഉള്ളൂര്‍ കവിതാ അവാര്‍ഡ്,സഞ്ജയന് അവാര്‍ഡ്, പി. സ്മാരക പുരസ്കാരം, പണ്ഡിറ്റ് കെ.പി. കറുപ്പന് അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്,കുട്ടമത്ത് അവാര്‍ഡ്, സഹോദരന് അയ്യപ്പന് അവാര്‍ഡ്,എ.ഡി. ഹരിശര്‍മ്മ അവാര്‍ഡ്,എന്നീ അവാർഡുകൾ ചെമ്മനത്തിനു ലഭിച്ചിട്ടുണ്ട്.
Be the first to comment on "കവി ചെമ്മനം ചാക്കോ അന്തരിച്ചു."