നെടുമ്പാശേരി വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു.

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് റ​ണ്‍​വേ​യി​ലും പാ​ര്‍​ക്കിം​ഗ് ബേ​യി​ലും വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്നു നെടുമ്പാശേരി വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു. നാല് ദിവസത്തേക്കാണ് അടച്ചിട്ടത്. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെ തുടര്‍ന്നാണ് വിമാനത്താവളം താത്കാലികമായി അടച്ചത്.

വെള്ളം കയറിയതിനെ തുടര്‍ന്ന് ഇ​ന്ന് രാ​വി​ലെ വി​മാ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു വി​ട്ടി​രു​ന്നു. ദോ​ഹ​യി​ല്‍ നി​ന്നു​ള്ള ജെ​റ്റ് എ​യ​ര്‍​വേ​സ് വി​മാ​ന​വും ദു​ബാ​യി​ല്‍ നി​ന്നു​ള്ള ഇ​ന്‍​ഡി​ഗോ വി​മാ​ന​വും ബം​ഗ​ളൂ​രു​വി​ലേ​ക്ക് ഗ​തി​മാ​റ്റി​വി​ട്ടു. അ​ബു​ദാ​ബി​യി​ല്‍ നി​ന്നു​ള്ള എ​യ​ര്‍​ ഇ​ന്ത്യ വി​മാ​നം കോ​യ​മ്ബ​ത്തൂ​രി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ടു.

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചതിനാല്‍ എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ എല്ലാ സര്‍വീസുകളും തിരുവനന്തപുരത്ത് നിന്ന് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്ന​ത്. ന​മ്ബ​ര്‍- 0484 3053500, 0484 2610094.

Be the first to comment on "നെടുമ്പാശേരി വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു."

Leave a comment

Your email address will not be published.


*