മുഖ്യമന്ത്രി അടിയന്തിരയോഗം വിളിച്ചു.

പ്രളയക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തിരയോഗം വിളിച്ചു. കേരളത്തില്‍ നിലവില്‍ 12 ജില്ലകളില്‍ റെഡ് അലാര്‍ട്ട് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അടിയന്തരിരയോഗം നടത്തുന്നത്.

മഴ കനത്തത്തോടെ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്ത് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങീ ജില്ലകളില്‍ റെഡ് അലാര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാ സേനാവിഭാഗങ്ങളും ഏത് സാഹചര്യത്തെയും നേരിടാന്‍ പൂര്‍ണ്ണ സജ്ജമാവാണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു

Be the first to comment on "മുഖ്യമന്ത്രി അടിയന്തിരയോഗം വിളിച്ചു."

Leave a comment

Your email address will not be published.


*