അടല്‍ ബിഹാരി വാജ്‌പേയിയുടെ നില അതീവ ഗുരുതരം.

മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അദേഹത്തിന്റെ നില വഷളായതായി എയിംസ് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നത്.വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 11 ന് ആയിരുന്നു വാജ്‌പേയിയെ എയിംസില്‍ പ്രവേശിപ്പിച്ചത്.

അസുഖബാധിതനായതോടെ ഏറെക്കാലമായി പൊതുവേദികളില്‍ നിന്നും രാഷ്ട്രീയത്തില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്ന അദ്ദേഹം ഇന്ത്യയിലെ ആദ്യ ബി ജെ പി പ്രധാനമന്ത്രിയാണ്.നെഹ്രുവിനു ശേഷം തുടര്‍ച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവെന്ന റിക്കാര്‍ഡും വാജ്‌പേയിക്ക് അവകാശപ്പെട്ടതാണ്.

Be the first to comment on "അടല്‍ ബിഹാരി വാജ്‌പേയിയുടെ നില അതീവ ഗുരുതരം."

Leave a comment

Your email address will not be published.


*