മുന്‍ പ്രധാനമന്ത്രി വാജ്‌പേയി അന്തരിച്ചു.

മുന്‍പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി (94) അന്തരിച്ചു.ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വച്ചായിരുന്നു അന്ത്യം.

ബിജെപിയുടെ പൂര്‍വസംഘടനയായ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിലൊരാളാണ്.രോഗബാധിതനായി ഏറെക്കാലമായി പൊതുയിടങ്ങളില്‍നിന്നും രാഷ്ട്രീയത്തില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു വാജ്പേയി.

2009 ലാണ് അദ്ദേഹത്തിന് സ്‌ട്രോക്ക് വന്നത്. ഇതേതുടര്‍ന്ന് ശരീരം തളര്‍ന്ന അദ്ദേഹത്തിന് സംസാരിക്കാന്‍ പോലും സാധിക്കില്ലായിരുന്നു. ഇതിനൊപ്പം അദ്ദേഹത്തെ അല്‍ഷിമേഴ്സും അലട്ടിയിരുന്നു.

പൊഖ്‌റാന്‍ ആണവ പരീക്ഷണം, കാര്‍ഗില്‍ യുദ്ധം, പാര്‍ലെമന്റ് ആക്രമണം തുടങ്ങിയ സംഭവങ്ങള്‍ രണ്ടാം വാജ്‌പേയി സര്‍ക്കാരിന്റെ ഭരണകാലത്താണ് നടന്നത്.

Be the first to comment on "മുന്‍ പ്രധാനമന്ത്രി വാജ്‌പേയി അന്തരിച്ചു."

Leave a comment

Your email address will not be published.


*