രക്ഷാപ്രവര്‍ത്തനം അടിയന്തരമായി സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

രമേശ് ചെന്നിത്തല

രക്ഷാപ്രവര്‍ത്തനം അടിയന്തരമായി സൈന്യത്തിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.നിലവില്‍ സ്ഥിതിഗതികള്‍ സംസ്ഥാനത്തിന്റെ കൈയില്‍ നില്‍ക്കുകയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ആലുവയിലെയും പത്തനംതിട്ടയിലെയും സ്ഥിതി ഗുരുതരമാണ്. പൂര്‍ണമായും രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗം ഇപ്പോള്‍ മുന്നിലില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.പത്തനംതിട്ട ജില്ലയിലും ആലുവയിലുമാണ് ഏറ്റവുമധികം പ്രളയക്കെടുതി നേരിടുന്നത്.

ദേശീയപാതയില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവച്ചു. കൊച്ചി മെട്രോയും നിര്‍ത്തിവച്ചിരിക്കുകയാണ്.കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാന്‍ ബോട്ടുകളിലൂടെയും വള്ളങ്ങളിലൂടെയുമുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് ഇതോടെ അസാധ്യമായി മാറുകയാണ്.

ജനങ്ങളെ വള്ളങ്ങളിലും ബോട്ടുകളിലും രക്ഷിക്കാന്‍ ശ്രമിക്കുന്നവരുടെ മുന്നില്‍ വെല്ലുവിളി ഇവ കരകളിലേക്ക് അടുപ്പിക്കാന്‍ സാധിക്കുന്നില്ലെന്നതാണ്.ജില്ലയില്‍ ഇതോടെ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനത്തിനാണ് അധികൃതര്‍ മുന്‍ഗണന നല്‍കുന്നത്.

Be the first to comment on "രക്ഷാപ്രവര്‍ത്തനം അടിയന്തരമായി സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല."

Leave a comment

Your email address will not be published.


*