കേരളത്തിന് കൈത്താങ്ങായി യുഎഇ ഭരണകൂടം.

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎഇ ദേശീയ അടിയന്തര സമിതിക്ക് രൂപം നല്‍കി.എമിറേറ്റ് റെഡ്ക്രസന്റ് അടക്കമുള്ള വിവിധ മനുഷ്യാവകാശ സംഘടനകളെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്.

യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തും ആണ് ഇക്കാര്യം അറിയിച്ചത്.യുഎഇയുടെ വിജയത്തിന് കേരളജനത എക്കാലവും കൂടെയുണ്ടായിരുന്നുവെന്നും പ്രളയ ബാധിതരെ പിന്തുണയ്‌‌ക്കാനും സഹായിക്കാനും അതുകൊണ്ടുതന്നെ യുഎഇക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.

Be the first to comment on "കേരളത്തിന് കൈത്താങ്ങായി യുഎഇ ഭരണകൂടം."

Leave a comment

Your email address will not be published.


*