കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി.

കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.‘ദയവായി കേരളത്തിലെ വെള്ളപ്പൊക്കം എത്രയും പെട്ടെന്ന് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക. നമ്മുടെ ജനങ്ങളുടെ ജീവനും ജീവിതവും ഭാവിയും അപകടത്തിലാണ്”. ട്വീറ്റിലൂടെയാണ് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം കേരളത്തിലെത്തിയ മോദി ഇടക്കാലാശ്വാസമായി 500 കോടി അനുവദിച്ചിട്ടുണ്ട്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ 20000 കോടി രൂപയുടെ നഷ്ടമുണ്ടായതായിട്ടാണ് കണക്ക്. അടിയന്തര സഹായമായി 2000 കോടി ലഭ്യമാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.

തുടര്‍ന്നാണ് 500 കോടി നല്‍കുമെന്ന് മോദി പ്രഖ്യാപിച്ചത്.ഇതുകൂടാതെ പ്രളയത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും, പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും കേന്ദ്രം നല്‍കും. ഗ്രാമ പ്രദേശങ്ങളില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ചുനല്‍കാനും തീരുമാനമായിട്ടുണ്ട്.

Be the first to comment on "കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി."

Leave a comment

Your email address will not be published.


*