പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു.

മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റനും പാക്കിസ്ഥാന്‍ തെഹ്രിഖ് ഇ ഇന്‍സാഫ് (പിടിഐ) നേതാവുമായ ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്റെ 22-ാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.ഇസ്ലാമാബാദിലെ പ്രസിഡന്റിന്റെ വസതിയില്‍വെച്ച്‌ നടന്ന ചടങ്ങില്‍ പാക് പ്രസിഡന്റ് മംനൂന്‍ ഹുസൈനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

മുന്‍ ക്രിക്കറ്റ് താരങ്ങളായ റമീസ് രാജ, വസിം അക്രം ഇന്ത്യയില്‍നിന്ന് നവ്‌ജ്യോത് സിംഗ് സിദ്ദുവും ചടങ്ങില്‍ പങ്കെടുത്തു.സ്വതന്ത്രരുടേതടക്കം പിന്തുണയോടുകൂടിയാണ് വിശ്വാസ വോട്ടെടുപ്പില്‍ തെഹ്രിഖ് ഇ ഇന്‍സാഫ് കേവല ഭൂരിപക്ഷം നേടിയത്.

Be the first to comment on "പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു."

Leave a comment

Your email address will not be published.


*