രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് വിട്ടു നല്‍കാത്ത നാലുപേര്‍ അറസ്റ്റില്‍.

ആലപ്പുഴ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന അഞ്ചു ബോട്ടുടമകളില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. മന്ത്രി ജി.സുധാകരന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ്. ലേക്ക്‌സ് ആന്‍ഡ് ലഗൂണ്‍സ് ഉടമ സക്കറിയ ചെറിയാന്‍, റെയിന്‍ബോസ് ഉടമ സാലി, കോസി ഉടമ കുര്യന്‍, ആല്‍ബിന്‍ ഉടമ വര്‍ഗീസ് സോണി എന്നിവരെയാണ് അറസ്റ്റു ചെയ്തത്.രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാത്ത ബോട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യാനും മന്ത്രി നിര്‍ദേശിച്ചു.കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.

Be the first to comment on "രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് വിട്ടു നല്‍കാത്ത നാലുപേര്‍ അറസ്റ്റില്‍."

Leave a comment

Your email address will not be published.


*