ജര്‍മനി സന്ദര്‍ശനത്തിനു പോയ മന്ത്രി കെ.രാജു കേരളത്തില്‍ തിരിച്ചെത്തി.

ജ​ര്‍​മ​നി സ​ന്ദ​ര്‍​ശ​ന​ത്തി​നു ശേ​ഷം വ​നം​മ​ന്ത്രി കെ.​രാ​ജു കേ​ര​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തി. തന്റെ യാ​ത്ര പാ​ര്‍​ട്ടി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​യി​രു​ന്നെ​ന്നും പ്ര​ള​യ​ക്കെ​ടു​തി​ക്കി​ടെ ജ​ര്‍​മ​നി സ​ന്ദ​ര്‍​ശി​ച്ച​തി​ന്‍റെ പേ​രി​ല്‍ രാ​ജി​വ​യ്ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

കേരളത്തില്‍ പ്രളയദുരിതത്തിനിടെ കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി വിദേശ പര്യടനത്തിനു പോയത് ഏറെ വിവാദമായിരുന്നു.ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണു മ​ന്ത്രി ജ​ര്‍​മ​നി​യി​ലേ​ക്കു പോ​യ​ത്. ഒരു സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസമാണ് കെ.രാജു ജര്‍മ്മനിയിലേക്ക് പോയത്.

ഓഗസ്റ്റ് 17 മുതല്‍ 19 വരെയായിരുന്നു സമ്മേളനം.കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറിനെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അദ്ദഹം യാത്ര ഒഴിവാക്കി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുകയായിരുന്നു.

വി.എസ്.സുനില്‍കുമാര്‍, കെ. രാജു, എംപിമാരായ ശശി തരൂര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.കെ.മുനീര്‍ എംഎല്‍എ എന്നിവരെയാണ് സമ്മേളനത്തിലേക്ക് മുഖ്യാതിഥികളായി ക്ഷണിച്ചത്. ഇതില്‍ മന്ത്രി കെ. രാജുവും ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയുമാണ് ജര്‍മ്മനിയിലേക്കു പോയത്.

Be the first to comment on "ജര്‍മനി സന്ദര്‍ശനത്തിനു പോയ മന്ത്രി കെ.രാജു കേരളത്തില്‍ തിരിച്ചെത്തി."

Leave a comment

Your email address will not be published.


*