വിദേശ സഹായം സ്വീകരിക്കുന്നതിൽ പ്രീതിസന്ധി.

പ്രളയക്കെടുതി നേരിടാന്‍ യുഎഇ നല്‍കാമെന്നു പ്രഖ്യാപിച്ച 700 കോടി രൂപയുടെ സഹായധനം സ്വീകരിക്കാൻ ഇന്ത്യക്കു സാധിക്കില്ല.യുപിഎ സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച നയമനുസരിച്ച്‌ ഈ തുക സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

വായ്പയായി മാത്രമേ വിദേശത്തുനിന്ന് ഇന്ത്യയ്ക്കു പണം സ്വീകരിക്കാനാകൂ.എന്നാല്‍ വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യാന്‍ കഴിയും.

വിദേശരാജ്യങ്ങളില്‍ നിന്ന് വായ്പയായി പണം തേടുന്നതിന് സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി കരാറിലേര്‍പ്പെടാനാകില്ല. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്.

Be the first to comment on "വിദേശ സഹായം സ്വീകരിക്കുന്നതിൽ പ്രീതിസന്ധി."

Leave a comment

Your email address will not be published.


*