ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ ജയം കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്ക് സമര്‍പ്പിച്ച്‌ ഇന്ത്യന്‍ ക്യാപ്ടന്‍.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ ജയം കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്ക് സമര്‍പ്പിച്ച്‌ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്‌ലി.ഈ വിജയം കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് സമര്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്.

ഏറ്റവും ദുഷ്‌കരമായ സമയത്തിലൂടെ അവര്‍ കടന്നുപോകുന്നത്. ഇതാണ് അവര്‍ക്കുവേണ്ടി ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ കാര്യം എന്നായിരുന്നു കോഹ്‌ലി മത്സരശേഷം മാന്‍ ഓഫ് ദി മാച്ച്‌ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞത്. ട്രെന്‍ഡ്ബ്രിഡ്ജില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 203 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്.

Be the first to comment on "ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ ജയം കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്ക് സമര്‍പ്പിച്ച്‌ ഇന്ത്യന്‍ ക്യാപ്ടന്‍."

Leave a comment

Your email address will not be published.


*