നെടുമ്ബാശേരി വിമാനത്താവളം തുറക്കുന്നത് 29ലേക്ക് നീട്ടി.

വെള്ളപ്പൊക്കത്തില്‍ മുങ്ങിയ നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കാന്‍ നിശ്ചയിച്ചിരുന്ന തീയതി നീട്ടി. യാത്രക്കാര്‍ക്ക് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിലുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് 26ന് തുറക്കേണ്ടിയിരുന്നത് 29ലേക്ക് മാറ്റിയത്.

വിമാനത്താവളത്തിനുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് 29 മുതല്‍ സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനം ഉണ്ടായത്.

ഗ്രൗണ്ട് ഡ്യൂട്ടി അംഗങ്ങളുടേയും ഇടയില്‍ 90 ശതമാനം പേരും പ്രളയദുരിതത്തില്‍ പെട്ടവരാണ് ഇവരുടെ അസൗകര്യവും കണക്കിലെടുത്താണ് മൂന്നു ദിവസം കൂടി ദീര്‍ഘിപ്പിക്കുന്നതെന്നും സിയാല്‍ വൃത്തങ്ങള്‍ പറഞ്ഞു.

വിമാനത്താവളത്തിന് 250 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്.29ന് രണ്ടു മണി മുതലായിരിക്കും വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുക.

Be the first to comment on "നെടുമ്ബാശേരി വിമാനത്താവളം തുറക്കുന്നത് 29ലേക്ക് നീട്ടി."

Leave a comment

Your email address will not be published.


*