യുപിഎ ഭരണകാലത്തുണ്ടായിരുന്ന നയം തിരുത്തണം;എ.കെ ആന്റണി.

കേരളത്തിനായി യുഎഇ പ്രഖ്യാപിച്ച 700 കോടിയുടെ ധനസഹായം വാങ്ങണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി.

യുപിഎ ഭരണകാലത്തുണ്ടായിരുന്ന നയം തിരുത്തണം. അല്ലാത്തപക്ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്‌ളമായ ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന് അദ്ദേഹം പറഞ്ഞു.

യു പി എ ഭരണകാലത്തെ നയം ചൂണ്ടിക്കാട്ടിയാണ് യുഎന്‍. ഖത്തര്‍, യുഎഇ, മാലി, റഷ്യ, ജപ്പാന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള സഹായം കേന്ദ്രം തടഞ്ഞിരിക്കുന്നത്.

വ്യക്തികള്‍ വഴിയോ എന്‍ജിഒകള്‍ വഴിയോ മാത്രമെ ഇത്തരത്തില്‍ പണം സ്വീകരിക്കാന്‍ കഴിയൂ എന്നും വിദേശകാര്യമന്ത്രാലയം പറയുന്നു.

2004 നു ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സികളില്‍ നിന്നോ സാമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ ഇന്ത്യ സ്വീകരിച്ചിട്ടില്ല.

2004ല്‍ ബിഹാറില്‍ പ്രളയമുണ്ടായപ്പോള്‍ അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സാമ്പത്തിക സഹായമാണ് ഏറ്റവും ഒടുവില്‍ ഇന്ത്യ സ്വീകരിച്ചത്.

Be the first to comment on "യുപിഎ ഭരണകാലത്തുണ്ടായിരുന്ന നയം തിരുത്തണം;എ.കെ ആന്റണി."

Leave a comment

Your email address will not be published.


*