മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു.

പ്രമുഖ മാധ്യമ പ്രവർത്തകനായ കുല്‍ദീപ് നയ്യാര്‍(95) അന്തരിച്ചു. പുലര്‍ച്ചെ 12.30 നായിരുന്നു അന്ത്യം.ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ മുന്‍ എഡിറ്ററായിരുന്നു.

ഏതാണ്ട് 20 വര്‍ഷക്കാലത്തോളം ടൈംസിന്റെ ലണ്ടന്‍ കറസ്‌പോണ്ടന്റുമായിരുന്നു.ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്ക് എതിരെ ശക്തമായി വാദിക്കുകയും പ്രതികരിക്കുകയും ചെയ്ത കുല്‍ദീപിനെ അക്കാലത്ത് ഇന്ദിരയുടെ ഭരണകൂടം ജയിലില്‍ അടച്ചിരുന്നു.

ബിയോണ്ട് ദ് ലൈന്‍സ്, ഇന്ത്യ ആഫ്റ്റര്‍ നെഹ്‌റു തുടങ്ങിയ വിഖ്യാത പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

Be the first to comment on "മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു."

Leave a comment

Your email address will not be published.


*