വ്യാജ ബക്കറ്റ് പിരിവ്;മൂന്ന് യുവാക്കള്‍ അറസ്റ്റില്‍.

കണ്ണൂര്‍ പെരളശ്ശേരിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരില്‍ പിരിവ് നടത്തിയ മൂന്നു പേര്‍ അറസ്റ്റിലായി.പെരളശ്ശേരി സ്വദേശി റിഷബ്, അലവില്‍ സ്വദേശി സഫാന്‍, കക്കാട് സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരെയാണ് പോലീസ് മൈതാനിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

പിടിയിലാവര്‍ മോഷണം, കഞ്ചാവ് കേസുകളിലെ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Be the first to comment on "വ്യാജ ബക്കറ്റ് പിരിവ്;മൂന്ന് യുവാക്കള്‍ അറസ്റ്റില്‍."

Leave a comment

Your email address will not be published.


*