പിണറായി കൂട്ടക്കൊലപാതക കേസിലെ പ്രതി ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍.

പിണറായി കൂട്ടക്കൊലപാതക കേസിലെ പ്രതി വണ്ണത്താംവീട്ടില്‍ സൗമ്യ(30) കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കണ്ണൂര്‍ വനിതാ സബ്ബ് ജയിലിലെ കശുമാവില്‍ സൗമ്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാപിതാക്കളെയും കുട്ടികളെയും വിഷം നല്‍കി കൊന്ന കേസിലെ പ്രതിയാണ് സൗമ്യ. കേസില്‍ വിചാരണ തുടങ്ങാനിരിക്കേയാണ് ഏക പ്രതിയായ സൗമ്യ വനിതാ സബ് ജയിലില്‍ ജീവനൊടുക്കിയത്.

മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.വഴിവിട്ട ബന്ധം തുടരാന്‍ വേണ്ടിയാണ് മക്കളുള്‍പ്പെടെ നാല് പേരടങ്ങുന്ന കുടുംബത്തെ സൗമ്യം പലപ്പോഴായി വിഷം നല്‍കി കൊലപ്പെടുത്തിയത്. ഒന്നിന് പിറകെ ഒന്നായുള്ള മരണത്തില്‍ ദുരൂഹത പടര്‍ന്നതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു.

അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, മകള്‍ ഐശ്വര്യ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ത്ത് ആസൂത്രിതമായി നടത്തിയ കൂട്ടക്കൊലപാതകമായിരുന്നു.

Be the first to comment on "പിണറായി കൂട്ടക്കൊലപാതക കേസിലെ പ്രതി ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍."

Leave a comment

Your email address will not be published.


*