700 കോടി ധന സഹായം പ്രെഖ്യാപിച്ചിട്ടില്ലെന്നു യു എ ഇ.

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഔദ്യോഗികമായി 700 കോടി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ബന്ന.പ്രളയക്കെടുതിക്കായി യുഎഇ വൈസ് പ്രസിഡന്റ്, ദുബായ് ഭരണാധികാരി, പ്രധാനമന്ത്രി എന്നിവരടങ്ങുന്ന ദേശീയ അടിയന്തര സമിതിക്ക് രൂപം നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്.

ദുരിതാശ്വാസ നിധിയായി എത്ര തുക നല്‍കണം എന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അല്‍ബന്ന യുഎഇ സഹായത്തെക്കുറിച്ച്‌ വിശദീകരിച്ചത്.പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് വേണ്ടി ഫണ്ടുകളും അവശ്യ സാധനങ്ങളും മരുന്നുകളും സമാഹരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Be the first to comment on "700 കോടി ധന സഹായം പ്രെഖ്യാപിച്ചിട്ടില്ലെന്നു യു എ ഇ."

Leave a comment

Your email address will not be published.


*