വൈദ്യുതിബന്ധം നാല് ദിവസത്തിനുള്ളില്‍ പൂര്‍ണമായും പുനസ്ഥാപിക്കുമെന്ന് മന്ത്രി.

പ്രളയക്കെടുതിയെ തുടര്‍ന്ന് തകര്‍ന്ന വൈദ്യുത ബന്ധം നാല് ദിവസത്തിനുള്ളില്‍ പൂര്‍ണമായും പുനസ്ഥാപിക്കുമെന്ന് മന്ത്രി എം എം മണി. യുദ്ധകാലാടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിച്ചുവരുന്നതെന്നും മന്ത്രി അറിയിച്ചു.

വയറിംഗിലുണ്ടായിരുന്ന പിഴവുകളൊക്കെ പരിഹരിച്ചുകൊണ്ടായിരിക്കും കണക്ഷനുകള്‍ പുനസ്ഥാപിക്കുക. മറ്റു സംസ്ഥാനങ്ങളിലെ വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും സംസ്ഥാനത്തെ വിരമിച്ച കെഎസ്‌ഇബി ജീവനക്കാരുടെയും സഹകരണത്തോടെയാണ് കണക്ഷനുകള്‍ പുനസ്ഥാപിക്കുന്നത്.

Be the first to comment on "വൈദ്യുതിബന്ധം നാല് ദിവസത്തിനുള്ളില്‍ പൂര്‍ണമായും പുനസ്ഥാപിക്കുമെന്ന് മന്ത്രി."

Leave a comment

Your email address will not be published.


*