കേരള സര്‍ക്കാര്‍ നല്‍കിയ പരസ്യത്തില്‍ നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കിയതായി ആരോപണം.

നവ കേരളം കെട്ടിപ്പടുക്കുന്നതിനായി സഹായം അഭ്യര്‍ത്ഥിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പരസ്യത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒഴിവാക്കിയതായി ആരോപണം.

കേരത്തിന് പുറത്ത് പ്രസിദ്ധീകരിക്കുന്ന പത്രങ്ങളിലെ പരസ്യത്തില്‍ നരേന്ദ്ര മോദിയുടേയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ചിത്രങ്ങള്‍ നല്‍കിയിരുന്നു.

എന്നാല്‍ സംസ്ഥാനത്തെ പരസ്യങ്ങളില്‍ മോദിയുടെ ചിത്രം ഒഴിവാക്കിയതാണ് വിവാദമായത്.

സര്‍ക്കാരിന്റെ രാഷ്ട്രീയ വിവേചനമാണ് ഇതിനു പിന്നിലെന്ന് ബിജെപി വൃത്തങ്ങൾ ആരോപിച്ചു.അതേസമയം വിവാദത്തോട് കേരള സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Be the first to comment on "കേരള സര്‍ക്കാര്‍ നല്‍കിയ പരസ്യത്തില്‍ നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കിയതായി ആരോപണം."

Leave a comment

Your email address will not be published.


*