ഡി.എം.കെ അദ്ധ്യക്ഷനായി എം.കെ.സ്‌റ്റാലിന്‍ തിരഞ്ഞെടുക്കപ്പെട്ടു.

കരുണാനിധിയുടെ പിൻഗാമിയായി മകൻ എം.കെ.സ്‌റ്റാലിന്‍ ഡി എം കെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ നടന്ന ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ യോഗത്തിൽ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

49 വര്‍ഷമായി പാര്‍ട്ടി അദ്ധ്യക്ഷനായിരുന്ന എം.കരുണാനിധിയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.അന്‍പഴഗനാണ് സ്‌റ്റാലിന്‍ വിജയിച്ചതായി പ്രഖ്യാപിച്ചത്. വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടി അദ്ധ്യക്ഷനായി സ്‌റ്റാലിന്‍ ചുമതലയേല്‍ക്കും.

Be the first to comment on "ഡി.എം.കെ അദ്ധ്യക്ഷനായി എം.കെ.സ്‌റ്റാലിന്‍ തിരഞ്ഞെടുക്കപ്പെട്ടു."

Leave a comment

Your email address will not be published.


*