രാഹുല്‍ ഗാന്ധി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തി.

പ്രളയബാധിത പ്രദേശങ്ങളും, ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി.

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെ തിരുവന്തപുരത്തെത്തിയ അദ്ദേഹം ചെങ്ങന്നൂരിലെയും ആലപ്പുഴയിലെയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.

പ്രളയക്കെടുതിയില്‍ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു. ഇതിനു ശേഷം പ്രളയബാധിത പ്രദേശങ്ങളായ ആലുവ, പറവൂര്‍, ചാലക്കുടി എന്നിവിടങ്ങൾ സന്ദര്‍ശിക്കും.

Be the first to comment on "രാഹുല്‍ ഗാന്ധി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തി."

Leave a comment

Your email address will not be published.


*