വിദേശരാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നത് ഇന്ത്യയ്‌ക്ക് അപമാനം; ഇ.ശ്രീധരന്‍.

കേരളത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നത് ഇന്ത്യയ്‌ക്ക് അപമാനമാണെന്ന് ഇ.ശ്രീധരന്‍.പുനരധിവാസത്തിനുള്ള കഴിവ് ഇന്ത്യയ്‌ക്കുണ്ടെന്ന് അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയാണ് കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം.ഡാം മാനേജ്മെന്‍റിലും കേരളത്തിന് വലിയ പാളിച്ച പറ്റി. ആദ്യഘട്ടില്‍ കനത്ത മഴ പെയ്തപ്പോള്‍ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു.

മഴ ശക്തമായിട്ടും വെള്ളം സംഭരിച്ചു നിര്‍ത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല .നവകേരള സൃഷ്ടിക്കായി സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതിന് വേണ്ട ഉപദേശം നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Be the first to comment on "വിദേശരാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നത് ഇന്ത്യയ്‌ക്ക് അപമാനം; ഇ.ശ്രീധരന്‍."

Leave a comment

Your email address will not be published.


*